Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൃഷിക്കായി വാങ്ങിയ കടം...

കൃഷിക്കായി വാങ്ങിയ കടം തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല; പൊന്നുമക്കളെ വിഷം കൊടുത്തുകൊന്ന്​ ദമ്പതികൾ തൂങ്ങിമരിച്ചു

text_fields
bookmark_border
Family Suicide
cancel
camera_alt

ചന്ദ്രനും ഭാര്യ ഗീതയും മക്കൾക്കൊപ്പം

ഗൂഡല്ലൂർ:കട ബാധ്യതമൂലം കുട്ടികളെ വിഷംകൊടുത്ത് കൊന്ന ശേഷം യുവദമ്പതികൾ തൂങ്ങിമരിച്ചു. ഊട്ടിക്കടുത്തുള്ള പുതുമന്തിലെ ചന്ദ്രനും (45), ഭാര്യ ഗീതയും (45) ആണ് മക്കളായ രക്സിത (16), വിസുദർ (12) എന്നിവർക്ക് വിഷംകൊടുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.

കൃഷിക്കായി വാങ്ങിയ കടംതിരിച്ചുകൊടുക്കാൻ കഴിയാതെ വന്നതിനെത്തുടർന്നാണ് കുടുംബം കടുംകൈക്ക് തുനിഞ്ഞത്. രണ്ടുദിവസമായി വീടുതുറക്കാത്തത് കണ്ട് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീടു തുറന്നുനോക്കിയപ്പോഴാണ് കുട്ടികൾ മരിച്ചുകിടക്കുന്നതും ദമ്പതികൾ തൂങ്ങിമരിച്ച നിലയിലും കണ്ടത്​.

സി.ഐ ശെന്തിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാലംഗ കുടുംബത്തിന്‍റെ മരണം പ്രദേശത്തിന്‍റെ മുഴുവൻ നൊമ്പരമായി.

Show Full Article
TAGS:Family Suicide Gudalur 
News Summary - Unable to repay farm loan, Couple hanged themselves after poisoning children
Next Story