Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച് കവർച്ചാശ്രമം; പ്രതി മണിക്കൂറിനകം പിടിയിൽ

text_fields
bookmark_border
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച് കവർച്ചാശ്രമം; പ്രതി മണിക്കൂറിനകം പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതി ബാലൻ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച് കവർച്ചാശ്രമം നടത്തിയ പ്രതി മണിക്കൂറിനകം പിടിയിൽ. തമിഴ്നാട് പഴനി സ്വദേശി സ്വദേശി ബാലനാണ് പിടിയിലായത്. പാലപ്പുറം സ്വദേശികളായ സുന്ദരേശൻ (72), അംബികാദേവി (58) എന്നിവർക്കാണ് വെട്ടേറ്റത്. അംബികയുടെ ഇരു കൈകൾക്കും പരിക്കുണ്ട്. സുന്ദരേശന്റെ പുറത്തും മുതുകിലുമാണ് വെട്ടേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. അലമാര തുറക്കുന്ന ശബ്ദം കേട്ട് ദമ്പതികൾ ഉണർന്നു. മോഷണം തടയാൻ ശ്രമിച്ചതോടെ പ്രതി മടവാൾ കൊണ്ട് വെട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൊബൈൽ ഫോണും എടുത്താണ് മോഷ്ടാവ് കടന്നു കളഞ്ഞത്. മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് മണിക്കൂറിനകം ലക്കിടിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.

ഒറ്റപ്പാലം പൊലീസെത്തി തെളിവെടുപ്പ് നടത്തി. വീട്ടിൽ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് സംശയമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Couple attacked during robbery attempt; The suspect was arrested within an hour
Next Story