Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയത്തിന്റെ പേരിൽ ക്രൂര മർദ്ദനം; യുവതിയെയും യുവാവിനെയും പരസ്യമായി അപമാനിച്ചു, ഭർത്താവടക്കം 9 പേർ പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

പ്രതീകാത്മക ചിത്രം

രാജ്കോട്ട്: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ പ്രണയബന്ധത്തിന്റെ പേരിൽ യുവതിയെയും യുവാവിനെയും ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത കേസിൽ ഒമ്പത് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവും അടുത്ത ബന്ധുക്കളുമുൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഒക്ടോബർ നാലിന് ചോട്ടില മേഖലയിലാണ് സംഭവം.

വാപ്പി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവിനെ വിട്ട് കഴിയുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി ചോട്ടിലയിൽ ഒരു യുവാവിനൊപ്പമായിരുന്നു താമസം. വിവരം അറിഞ്ഞ വീട്ടുകാർ യുവതിയെ തിരികെ വാപ്പിയിലേക്ക് കൊണ്ടുപോയിരുന്നു.

എന്നാൽ അഞ്ച് ദിവസം മുൻപ് യുവതി വീണ്ടും ചോട്ടിലയിലെത്തി യുവാവിനൊപ്പം താമസം തുടങ്ങി. ഇതോടെ പ്രകോപിതരായ ബന്ധുക്കൾ ശുദ്ധീകരണ ചടങ്ങ് നടത്തി പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഇരുവരെയും വിശ്വസിപ്പിച്ച് സുരേന്ദ്രനഗറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ ഒരു സംഘം ആളുകൾ ചേർന്ന് ഇരുവരെയും പിടിച്ചുവെച്ച് ക്രൂരമായി മർദ്ദിക്കുകയും നാട്ടുകാരുടെ മുന്നിലിട്ട് അപമാനിക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഒരു സമുദായ നേതാവിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

വിവരം ലഭിച്ചയുടൻ സുരേന്ദ്രനഗർ പൊലീസ് സ്ഥലത്തെത്തി യുവതിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പരിഭ്രാന്തിയിലായ യുവതിക്ക് കൗൺസിലിംഗ് നൽകിയ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐടി ആക്ടും ചുമത്തി പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഒമ്പത് പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Couple Assaulted Over Relationship
Next Story