ഐ.എസ്.ഐക്കായി ചാരവൃത്തി; ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ചാരശൃംഖലയെ തകർത്തതായി ഡൽഹി പൊലീസ്. 2024 മുതൽ ഐ.എസ്.ഐക്കായി പ്രവർത്തിക്കുകയും ഇന്ത്യൻ സിം കാർഡുകൾ ദുബൈ വഴി പാകിസ്താനിലേക്ക് അയക്കുകയും ചെയ്തെന്നാരോപിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സഹിൽ (25), ഭാര്യ സമീറ (21) എന്നിവരാണ് പിടിയിലായത്.
ഇവർ ഇന്ത്യയിലെ സൈനിക താവളങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനുൾപ്പെടെ ആളുകളെ റിക്രൂട്ട് ചെയ്തതായി പൊലീസ് ആരോപിക്കുന്നു. 2024ൽ സമൂഹ മാധ്യമം വഴിയാണത്രെ ഇവർ പാകിസ്താൻ ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചത്. പാകിസ്താനിലെ ബന്ധപ്പെട്ടവർക്ക് സിം കാർഡുകൾ അയച്ചുകൊടുത്തതിന് 30,000 രൂപ കൈപ്പറ്റിയതായും പൊലീസ് പറഞ്ഞു.
സഹിലിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സംഭാഷണങ്ങൾ നടത്തിയത് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിൽ, താനും സമീറയും ചേർന്ന് 2024ലും 2025ലുമായി എട്ട് ഇന്ത്യൻ സിം കാർഡുകൾ ദുബൈ വഴി പാകിസ്താനിലേക്ക് അയച്ചതായി സഹിൽ വെളിപ്പെടുത്തിയത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

