Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right`പഴയരി ചാരായം':...

`പഴയരി ചാരായം': ബ്രാൻഡ്​ ഉടമകൾ അറസ്​റ്റിൽ, ഒ​രു​ലി​റ്റ​ർ ചാ​രാ​യ​ത്തി​ന് 1000 രൂ​പ മു​ത​ലാ​ണ് വി​ല ഈ​ടാ​ക്കി​യി​രു​ന്ന​ത്​

text_fields
bookmark_border
babu, raji
cancel
camera_alt

ബാ​ബു, രാ​ജി

പാ​ലാ: ഒ​രു​വ​ർ​ഷ​മാ​യി സ്വ​ന്തം വീ​ട്ടു​പേ​രി​ൽ വ്യാ​ജ ചാ​രാ​യം നി​ർ​മി​ച്ച്​ വീ​ട് കേ​​​​ന്ദ്രീ​ക​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ദ​മ്പ​തി​ക​ൾ എ​ക്സൈ​സ് സം​ഘ​ത്തി​െൻറ പി​ടി​യി​ൽ. ക​ട​പ്പാ​ട്ടൂ​ർ പ​ഴ​യ​രി​ക്കാ​ട്ട് സി.​വി. ബാ​ബു (52), ഭാ​ര്യ രാ​ജി (52) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രു​ടെ ചാ​രാ​യം വീ​ട്ടു​പേ​ര് ചേ​ർ​ത്ത് 'പ​ഴ​യ​രി ബ്രാ​ൻ​ഡ്​ ചാ​രാ​യം' എ​ന്ന​പേ​രി​ൽ കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ചി​രു​ന്നു. എ​ക്സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ബി. ​ആ​ന​ന്ദ​രാ​ജ് വേ​ഷം​മാ​റി ചാ​രാ​യം ആ​വ​ശ്യ​ക്കാ​ര​നാ​യി വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് വി​വി​ധ ചാ​രാ​യ​ങ്ങ​ളു​ടെ പേ​രും ഗു​ണ​നി​ല​വാ​ര​വും ചോ​ദി​ച്ച​റി​ഞ്ഞു. വീ​ര്യം​കൂ​ടി​യ സ്വാ​മീ​സ് പ​ഴ​യ​രി ബ്രാ​ൻ​ഡ്​ കൈ​മാ​റു​ന്ന​തി​നി​ടെ ഒ​ളി​ച്ചി​രു​ന്ന എ​ക്സൈ​സ് സം​ഘം വ​ള​യു​ക​യാ​യി​രു​ന്നു.

ര​ണ്ട​ര ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 67 ലി​റ്റ​ർ വാ​ഷും (കോ​ട) പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഒ​രു ലി​റ്റ​ർ ചാ​രാ​യ​ത്തി​ന് 1000 രൂ​പ മു​ത​ലാ​ണ് വി​ല ഈ​ടാ​ക്കി​യി​രു​ന്ന​ത്.

ഗ്രേ​ഡ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സി. ​ക​ണ്ണ​ൻ, വി​നോ​ദ് കു​മാ​ർ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ടോ​ബി​ൻ അ​ല്ക്സ്, സെ​ബി​ൻ വി, ​മ​ർ​ക്കോ​സ്, വി​നീ​ത വി.​നാ​യ​ർ, ഡ്രൈ​വ​ർ സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Couple ArrestedFake liquor case
News Summary - Couple arrested for selling fake liquor
Next Story