ചാരായ നിർമാണം: ഒരാള്‍ അറസ്റ്റില്‍, 40 ലിറ്റര്‍ കോട പിടിച്ചെടുത്തു
text_fieldsപിടിയിലായ ബാലൻ
ചങ്ങനാശ്ശേരി: ദേശീയ പണിമുടക്കിന്റെ മറവില്‍ വില്പനക്കായി വീട്ടില്‍ തയാറാക്കിയ 40 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റര്‍ വൈനും ഉള്‍പ്പെടെ പ്രതിയെ ചങ്ങനാശ്ശേരി എക്സൈസ് കസ്റ്റഡിയിലെടുത്തു.കറുകച്ചാല്‍ ചമ്പക്കരയില്‍ തൊമ്മചേരി ഇലയ്ക്കാട് അഞ്ചേരിയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍നിന്നാണ് കോടയും മറ്റും പിടിച്ചെടുത്ത്. ഇയാളുടെ വീട്ടുജോലിക്കാരനായ ബാലനെയാണ്(56) എക്സൈസ് കസ്റ്റഡിയിലെടുത്തത്.
ബാലനെ ഒന്നാംപ്രതിയായും സ്ഥലത്തില്ലാതിരുന്ന വീട്ടുടമയായ അഞ്ചേരിയില്‍ ബാബുക്കുട്ടിയെ രണ്ടാംപ്രതിയാക്കിയും കേസ് രജിസ്റ്റര്‍ ചെയ്തു. കോട്ടയം എക്സൈസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇസ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവും ബാലനെ അറസ്റ്റ്ചെയ്തത്. പ്രിവന്റിവ് ഓഫിസര്‍ ബി. സന്തോഷ് കുമാര്‍, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ്മാരായ കെ.എന്‍. അജിത് കുമാര്‍, എസ്. സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ പി.നായര്‍, എ. നാസര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കെ.വി. സബിത, ഡ്രൈവര്‍ മനീഷ് കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.