കൗൺസിലറുടെ കൊലപാതകം: ഒന്നാം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു
text_fieldsമഞ്ചേരി: നഗരസഭ കൗണ്‍സിലര്‍ തലാപ്പിൽ അബ്ദുൽ ജലീലിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
നെല്ലിക്കുത്ത് ഞാറ്റുപോയില്‍ ഷുഹൈബ് എന്ന കൊച്ചു (28), വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവരെയാണ് അന്വേഷണസംഘം വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തത്.പയ്യനാട്ടെ കൃത്യം നടന്ന സ്ഥലം, ഒന്നാം പ്രതി രക്ഷപ്പെട്ട ഷൊർണൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇവരെ എത്തിച്ചത്. ഒന്നാം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ബുള്ളറ്റ് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്. ജലീലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കരിങ്കല്ല് സംഭവസ്ഥലത്ത് പത്ത് മീറ്റര്‍ അകലെ നിന്ന് ശനിയാഴ്ച കണ്ടെടുത്തിരുന്നു. കല്ലില്‍ കൊല്ലപ്പെട്ട ജലീലിന്റെ തലമുടിയും രക്തവും ഉണ്ടായിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

