നഴ്സിങ് പദ്ധതിയിലെ അഴിമതി; പ്രതികൾക്ക് കഠിനതടവ്
text_fieldsതിരുവനന്തപുരം: പട്ടികജാതിയിലെ പാവപ്പെട്ടവനിതകൾക്ക് നഴ്സിങ് പരിശീലന പദ്ധതിയുടെ ഫണ്ടിൽ അഴിമതി നടത്തിയ കേസിൽ ഒമ്പത് പ്രതികൾക്കും നാല് വർഷം കഠിന തടവും 1,35,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജ്കുമാറിന്റെതാണ് ഉത്തരവ്. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ടി. ഉണ്ണിക്കൃഷണൻ, കരുനാഗപ്പള്ളി ഭാരതീയ വക് സമാജ് വൊക്കേഷനൽ ടെയിനിങ് സെന്റർ പ്രിൻസിപ്പൽ എസ്. അശോക് കുമാർ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി വസുന്ധര, വൈസ് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, പഞ്ചായത്ത് അംഗങ്ങളായ പി. സദാശിവൻ, എസ്. ലീലാമ്മ, എം. റഷീദ്, വി.കെ. നിർമ്മല, റെയ്മോൻ കാർ ദോസ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഉത്തരവാദികളായ പ്രതികൾ പട്ടികജാതിയിലെ പാവപ്പെട്ടവരുടെ പണം അഴിമതി നടത്തിയത് ന്യായീകരിക്കാൻ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു. 2001-03 കാലഘട്ടത്തിൽ കൊല്ലം ജില്ലയിലെ ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ 40 പട്ടികജാതി വനിതകൾക്ക് നഴ്സിങ് പരിശീലനം നൽകുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച ഫണ്ടിലാണ് അഴിമതി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

