പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികള്‍
തൃത്താല: അടിപിടി തടയാനെത്തിയ പൊലീസുകാരെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പുലാമന്തോള്‍ പാലൂര് സ്വദേശികളായ ഹൈദര്‍ (44), സെയ്തലവി (48), ഫൈസല്‍ (45), മുഹമ്മദലി (47), ഷറഫുദ്ദീന് (41) എന്നിവരെയാണ് തൃത്താല പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകീട്ട് കരിമ്പനകടവ് ബിവറേജസിന് സമീപം മദ്യപിച്ച് അടിപിടി കൂടുന്ന വിവരമറിഞ്ഞ് തൃത്താല സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ സ്ഥലത്തെത്തി. എന്നാല്‍, പൊലീസാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ വീടുകളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അഞ്ചുപേരെയും റിമാൻഡ് ചെയ്തു.

