Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു.പിയിൽ വീട്ടിൽ...

യു.പിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പൊലീസുകാരനെ ആൾക്കൂട്ടം നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു

text_fields
bookmark_border
യു.പിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പൊലീസുകാരനെ ആൾക്കൂട്ടം നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു
cancel

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ പൊലീസുകാരനെ തൂണിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു സംഘം ഗ്രാമീണരാണ് പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിക്കുന്നത്. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ മർദിച്ചതെന്നാണ് ആളുകൾ പറയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന്റെ മുകളിൽ കയറി മേൽക്കൂര നീക്കി അകത്ത് കടന്ന പൊലീസുകാരൻ അവിടെയുണ്ടായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ ബഹളം വെച്ചതോടെ വീട്ടുകാർ എത്തി. പൊലീസുകാരൻ മദ്യപിച്ച നിലയിലായിരുന്നു.

വീട്ടുകാർ ഉടൻ ഗ്രാമവാസികളെ വിളിച്ചുകൂട്ടുകയും രോഷാകുലരായ ആൾക്കൂട്ടം പൊലീസുകാരനെ നഗ്നനാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചു. സന്ദീപ് കുമാർ എന്നാണ് ഇയാളുടെ പേര്. ഒടുവിൽ പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് ​കൊണ്ടുപോവുകയായിരുന്നു. സബ് ഇൻസ്​പെക്ടർ ആയിരുന്ന സന്ദീപി​​നെ സർവീസിൽ നിന്ന് സസ്​പെൻഡ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ മർദന വിഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ വകുപ്പ് തല അന്വേഷണവും തുടങ്ങി. ഇയാൾക്കെതിരെ ബലാൽസംഗശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

Show Full Article
TAGS:UPcrime against woman
News Summary - Cop tied to pole naked thrashed after being caught molesting girl in Agra
Next Story