പരോളിലിറങ്ങിയ പ്രതി കൊലപാതകത്തിന് പിടിയിൽ
text_fieldsപാറ്റ്ന: നിരവധി കൊലക്കേസുകളിലെ പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ അഞ്ചൽ മിശ്ര(24)യെ പൊലീസ് പിടികൂടി. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നും ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. അഞ്ചലിനെ പിടികൂടുന്നവർക്ക് 30,000 രൂപ ഡൽഹി പൊലീസ് വാഗ്ദാനം ചെയ്തിരുന്നു.
പരോളിലിറങ്ങിയ പ്രതി പരോൾ കാലയളവിൽ മറ്റൊരു കൊലപാതകം നടത്തിയതോടെയാണ് പിടിയിലായത്. 2017ൽ അഞ്ചലിന്‍റെ സഹോദരന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ച് നരേന്ദ്ര എന്ന യുവാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായി നാല് വർഷങ്ങൾക്ക് ശേഷമാണ് അഞ്ചലിന് പരോൾ അനുവദിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു പരോൾ. 2021 സെപ്റ്റംബറിൽ യശ്പാൽ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
20-ാം വയസ്സിലാണ് പ്രതി ആദ്യമായി പൊലീസ് പിടിയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

