Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാദ പരാമർശം: ഇമാമിനെതിരെ കേസ്
text_fieldsbookmark_border
കോട്ടയം: യൂട്യൂബ് ചാനലിൽ വിവാദപരാമർശങ്ങൾ നടത്തിയ പള്ളി ഇമാമിനെതിരെ കോട്ടയം സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം എടപ്പാൾ കോലളമ്പ് മസ്ജിദ് താഹീദ് ഇമാം വസീം അൽ ഹകമിക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
മസ്ജിദ് തൗഷിദ് എന്ന യൂട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് 'മുസ്ലിമും ആഘോഷങ്ങളും' വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലെ പരാമർശങ്ങൾ മതവിദ്വേഷം പ്രചരിപ്പിക്കുന്നെന്ന് കാണിച്ച് ഏബിള്‍ ഫ്രാൻസിസ് നൽകിയ പരാതിയിലാണ് സൈബർ സെൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുൺ കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

