Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിർമാണ തൊഴിലാളി...

നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു; അഭിഭാഷകൻ അറസ്​റ്റിൽ

text_fields
bookmark_border
murder manikandan
cancel
camera_alt

കൊല്ലപ്പെട്ട മണികണ്ഠൻ, അറസ്റ്റിലായ സജീഷ്​

മുളങ്കുന്നത്തുകാവ് (തൃശൂർ): കോലഴി തിരൂരിൽ നിർമാണ തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ അഭിഭാഷകനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

തിരൂർ പണിക്കരപ്പടി വീട്ടിൽ മണികണ്ഠനാണ് (39) കൊല്ലപ്പെട്ടത്. തിരൂർ ശാശ്വതി നിലയം വീട്ടിൽ സജീഷാണ് ചുറ്റികകൊണ്ട് തലക്കടിച്ചും വയറിൽ ചവിട്ടിയും മണികണ്ഠനെ കൊലപ്പെടുത്തിയത്.

തൊഴിൽ സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് മണികണ്ഠനെ വീട്ടുടമ ആക്രമിക്കുകയായിരുന്നുവെന്നാണ്​ ആദ്യം ലഭിച്ച വിവരം. എന്നാൽ, മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ തന്നെ ഇവർ തമ്മിൽ തർക്കം ആരംഭിച്ചിരുന്നുവത്രെ. വിയ്യൂർ പൊലീസ് സ്ഥലത്തെത്തിയാണ്​ സജീഷിനെ കസ്​റ്റഡിയിലെടുത്തത്​. കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder Case
News Summary - Construction worker killed
Next Story