വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
text_fieldsവടക്കഞ്ചേരി: വടക്കഞ്ചേരി പാളയത്ത് യുവാവിന് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേപാളയം സുബ്രമണ്യെൻറ മകൻ ശിവനാണ് (40) വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴേമുക്കാലോടെ പാളയത്ത് റോഡിലാണ് സംഭവം.
കടയിൽ പോയി തിരിച്ച് വീട്ടിലേക്ക് വരുകയായിരുന്ന ശിവനെ വിനോദ് എന്നയാൾ ആക്രമിക്കുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകനാണ് വിനോദ്. തലക്കും കൈ കാലുകൾക്കും വെട്ടേറ്റ ശിവനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തി വൈരാഗ്യമാണെന്ന് ആർ.എസ്.എസ് നേതൃത്വവും പ്രതികരിച്ചു.
സംഭവശേഷം രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി.
ചിറ്റൂർ എ.എസ്.പി പഥംസിങ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ശ്രീനിവാസൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ, വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്രസിംഹൻ, നെന്മാറ സി.ഐ എ. ദീപകുമാർ എന്നിവരും എസ്.പിയോടൊപ്പം ഉണ്ടായിരുന്നു.

