മദ്യപാനത്തിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു, നാലുപേർ അറസ്റ്റിൽ
text_fieldsപിടയിലായവർ
ചെങ്ങന്നൂർ: ബുധനൂരിൽ മദ്യപാനത്തിടെയുള്ള തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. ബുധനൂർ മേപ്പള്ളിൽ വീട്ടിൽ സതീഷിനാണ് (39) കുത്തേറ്റത്. സംഭവത്തിൽ കുരട്ടിക്കാട് നെടുമ്പുറത്ത് തെക്കെതിൽ വീട്ടിൽ ശരത് (34), കുട്ടമ്പേരൂർ കൊട്ടാരത്തിൽ പുഴ കിഴക്കെതിൽ വീട്ടിൽ സജിത് മോഹൻ (31), കുട്ടമ്പേരൂർ ജോജി ഭവനത്തിൽ ജോർജി ഫ്രാൻസിസ് (22), കുരട്ടിശ്ശേരി കോവുമ്പുറത്ത് തെക്കേതിൽ വീട്ടിൽ തൻസീർ (24) എന്നിവരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാവുകയും സതീഷ് കൈയിലുണ്ടായിരുന്ന കറിക്കത്തിയെടുത്ത് വീശുകയും ഈ സമയം അവിടെയിരുന്ന പേനാക്കത്തി ഉപയോഗിച്ച് ജോർജി ഫ്രാൻസിസ് സതീഷിനെ കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഴത്തിൽ മുറിവേറ്റ സതീഷ് വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മന്നാർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജുക്കുട്ടൻ, ജോൺ തോമസ്, അഡീഷനൽ എസ്.ഐമാരായ മധുസൂദനൻ, മോഹൻദാസ്, സിവിൽ പൊലീസ് ഓഫിസർ സിദ്ദീഖ് ഉൾ അക്ബർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

