അങ്ങാടിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു, കടയിൽ ഹാൻസ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
text_fieldsറാന്നി: റാന്നി അങ്ങാടി പേട്ടയിൽ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. അങ്ങാടി വരവൂർ സ്വദേശി അനിലിനാണ് (45) കുത്തേറ്റത്. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര സ്വദേശി സന്തോഷിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 11ഓടെ പേട്ട തിയറ്ററിനു സമീപമാണ് സംഘർഷം നടന്നത്. പേട്ടയിലെ ഒരു കടയിൽ ഹാൻസ് വിൽക്കുന്നതായി സന്തോഷ് പറഞ്ഞത്രേ. ഇത് ചോദിക്കാനെത്തിയ അനിലും സംഘവും സന്തോഷുമായി തർക്കവും ഉന്തും തള്ളുമായി. പിന്നീട് തർക്കം മൂത്ത് ഇവർ സന്തോഷിനെ മർദിച്ചതായി പറയുന്നു. ഇതിൽ പ്രകോപിതനായി സന്തോഷ് അനിലിനെ കുത്തുകയായിരുന്നു. ഉടനെ പൊലീസെത്തി സന്തോഷിനെ കസ്റ്റഡിയിലെടുത്തു.

