എലിക്കുളത്തെ സംഘർഷം: ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsപൊൻകുന്നം: എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.പൂവരണി ഇടമറ്റം ഭാഗത്ത് നടുക്കുഴിയിൽ വീട്ടിൽ അഭിജിത്താണ് (23) അറസ്റ്റിലായത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കുരുവിക്കൂട് ഭാഗത്തുവെച്ച് പ്രദേവാസികളായ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽപോയ പ്രതികളായ ചന്തു സാബു, നെബു ലോറൻസ്, അഖിൽ കെ. സുധാകരൻ, ആകാശ് രാജു, അവിനാശ് രാജു, കെ.പി. സീജൻ, ജി. ബിനു, എൻ.ആർ. റെജി എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ പി.ടി. അഭിലാഷ്, എ.എസ്.ഐ അജിത്കുമാർ, സി.പി.ഒ മാരായ ജയകുമാർ, കിരൺ കെ.കർത്ത എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

