ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു, ഏഴ് പേർക്ക് പരിക്ക്
text_fieldsഅക്ഷയ്
ഇരിങ്ങാലക്കുട: മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് മരിച്ചത്. ഇതിനിടെ, ആറ് പേർക്ക് കുത്തേറ്റു. സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം.
ഫുട്ബോൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അക്രമികളായ സഹോദരങ്ങൾ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

