ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷം; നാലുപേർകൂടി പിടിയിൽ
text_fieldsശൂരനാട്: ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷമുണ്ടാക്കി പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ നാലുപേരെ കൂടി പൊലീസ് പിടികൂടി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിബിൻ ഭവനിൽ ബിബിൻ (23), ഹാപ്പി നിവാസിൽ അഭിഷേക് (23), കിടങ്ങയം നടുവിൽ വയലോരത്ത് അമൽരാജ് (20), കൂവളക്കുറ്റി വടക്കതിൽ അമീർ (23) എന്നിവരാണ് പിടിയിലായത്.
ക്രിസ്മസ് ദിവസം രാത്രി ശൂരനാട് തെക്ക് കണിയാൻ കടവിന് സമീപം പ്രാദേശിക ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇവിടെയെത്തിയ പ്രതികൾ വാഹനം പാർക്ക് ചെയ്യുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.
പിടിച്ചുമാറ്റാനെത്തിയ നാട്ടുകാർക്കടക്കം പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയിരുന്ന പ്രതികൾ ഒളിച്ചുതാമസിച്ചിരുന്ന കക്കാക്കുന്നിന് സമീപത്തെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരവിച്ചിറ പടിഞ്ഞാറ് തണ്ടളത്ത് വടക്കതിൽ റെനിൽ (20), കക്കാക്കുന്ന് തടത്തിലയ്യത്ത് കിഴക്കതിൽ അഖിൽ ദേവ് (21) എന്നിവർ മുമ്പ് പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

