അയൽവാസികൾ തമ്മിൽ സംഘർഷം: ഗൃഹനാഥന് പരിക്ക്
text_fieldsപരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിജയൻ, (2) റിമാൻഡിലായ ബിജു
അഞ്ചൽ: അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ തലക്ക് മുറിവേറ്റ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർച്ചൽ വിഷ്ണുവിലാസത്തിൽ എസ്. വിജയനാണ്(55) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11ഓടെ ഏരൂർ നെട്ടയത്ത്കോണത്താണ് സംഭവം. വിജയന്റെ അയൽവാസിയായ ആർച്ചൽ സ്നേഹഭവനിൽ ബിജു (45) വുമായാണ് സംഘട്ടനം നടന്നത്. പിക്കപ്പ് വാനുമായി ഓട്ടം പോയ ബിജുവിനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന വിജയൻ നെട്ടയത്ത്കോണത്തുവെച്ച് തടഞ്ഞുനിർത്തി വാഹനത്തെയും ബിജുവിനെയും ആക്രമിച്ചു. ഇതേത്തുടർന്ന് ബിജു വാഹനത്തിലുണ്ടായിരുന്ന ലിവർ എടുത്ത് വിജയനെ തിരിച്ചാക്രമിച്ചു. തലക്കും കാൽമുട്ടിനും പരിക്കേറ്റ നിലയിൽ നാട്ടുകാർ വിജയനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയന്റെ ആക്രമണത്തിൽ ബിജുവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ബിജു പിക്കപ്പുമായി ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ബിജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന വിജയന്റെ തലക്കേറ്റ മുറിവിന് ഒൻപത് തുന്നലുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

