Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതികളെ...

യുവതികളെ കാണാനില്ലെന്ന് പരാതികൾ; പൊലീസ് അന്വേഷണം തുടങ്ങി

text_fields
bookmark_border
missing case
cancel

കുമ്പള: യുവതികളെ കാണാനില്ലെന്ന് രണ്ട് വ്യത്യസ്ത പരാതികൾ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഇച്ചിലംപാടി കാരിഞ്ച സ്വദേശിനി രേഖ ഡിസൂസ (18), കളത്തൂര്‍ പള്ള സ്വദേശിനി ദീപ്‌തി (19) എന്നിവരെയാണ്‌ കാണാതായത്‌.

കമ്പ്യൂട്ടര്‍ വിദ്യാർഥിനിയായ രേഖ ഡിസൂസ, തിങ്കളാഴ്ച രാവിലെ ക്ലാസിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് പിതാവ് പയസ്‌ ഡിസൂസ കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു.

സാധനങ്ങൾ വാങ്ങിക്കാൻ കടയിലേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ ദീപ്തി വീട്ടില്‍ നിന്നും ഇറങ്ങിയത്‌. തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ സഹോദരീ ഭര്‍ത്താവ്‌ ഗോപാൽ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:missing Kerala Police 
News Summary - Complaints of missing girls; Police have launched an investigation
Next Story