Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനഴ്സിങ്​...

നഴ്സിങ്​ അസിസ്​റ്റന്‍റിനെ ഡോക്ടർ ചവിട്ടിയെന്ന്​ പരാതി

text_fields
bookmark_border
നഴ്സിങ്​ അസിസ്​റ്റന്‍റിനെ ഡോക്ടർ ചവിട്ടിയെന്ന്​ പരാതി
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സി​ങ്​ അ​സി​സ്റ്റ​ൻ​റി​നെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​നു​ള്ളി​ൽ ഡോ​ക്ട​ർ ച​വി​ട്ടി​യ​താ​യി ആ​രോ​പ​ണം. അ​ണു​മു​ക്ത​മാ​ക്കി​യ ശ​സ്​​ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ത​ട്ടി​യ​തി​ൽ രോ​ഷാ​കു​ല​നാ​യ ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലെ ഡോ. ​പ്ര​മോ​ദ് ന​ഴ്സി​ങ്​ അ​സി​സ്റ്റ​ൻ​റാ​യ വി​ജ​യ​യെ കാ​ലി​ൽ ച​വി​ട്ടി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ പൊ​ലീ​സി​നോ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. ഒ​രേ​സ​മ​യം ര​ണ്ട് സ​ർ​ജ​റി​ക​ൾ ന​ട​ക്കു​ന്ന ഓ​ർ​ത്തോ വി​ഭാ​ഗം ബി ​തി​യ​റ്റ​റി​നു​ള​ളി​ലാ​യി​രു​ന്നു സം​ഭ​വം. ശ​സ്​​ത്ര​ക്രി​യ സ​മ​യ​ത്ത് അ​വി​ടേ​ക്ക്​ സ്​​ട്ര​ക്ച​റു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ണു​മു​ക​ത​മാ​ക്കി​യ ശ​സ്​​ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സ്​​ട്ര​ക്ച​ർ ത​ട്ടി​യെ​ന്നും ഇ​തി​ൽ കു​പി​ത​നാ​യ ഡോ​ക്ട​ർ വി​ജ​യ​യെ ച​വി​ട്ടി​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​വ​രെ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ് സ്​​ഥ​ല​ത്തെ​ത്തി​യ എ​ൻ.​ജി.​ഒ യൂ​നി​യ​ൻ സൂ​പ്ര​ണ്ട് ഓ​ഫി​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് സൂ​പ്ര​ണ്ട് നി​സാ​റു​ദീ​ന്‍റെ ഉ​റ​പ്പി​ന്മേ​ൽ പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. എ​ൻ.​ജി.​ഒ യൂ​നി​യ​ൻ നോ​ർ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ. ബാ​ബു​രാ​ജ് പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorAssaultednursing assistant
News Summary - Complaint that the doctor kicked the nursing assistant
Next Story