Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ കൊറിയൻ യുവതി പീഡനത്തിനിരയായെന്ന് പരാതി

text_fields
bookmark_border
കരിപ്പൂരിൽ കൊറിയൻ യുവതി പീഡനത്തിനിരയായെന്ന് പരാതി
cancel

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപം ദക്ഷിണ കൊറിയൻ യുവതി പീഡനത്തിനിരയായെന്ന് പരാതി. വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറിയ യുവതിയാണ് ഡോക്ടർമാരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ടൂറിസ്റ്റ് വിസയില്‍ ഡിസംബർ അഞ്ചിനാണ് യുവതി കോഴിക്കോട്ടെത്തിയത്. നാട്ടിലേക്ക് തിരിച്ചുപോകാൻ വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇവർക്ക് ടിക്കറ്റില്ലായിരുന്നു. നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട യുവതിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു.

പിന്നീട് വനിത സെല്ലിലേക്കയച്ച ഇവരെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വൈദ്യപരിശോധനക്കിടെയാണ് താൻ ലൈംഗിക പീഡനത്തിനിരയായതായി ഡോക്ടറോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that Korean woman was molested in Karipur
Next Story