Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെളുത്ത പൊടി വിതറിയെന്ന് പരാതി

text_fields
bookmark_border
dyfi
cancel
camera_alt

ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ആം​ബു​ല​സി​ന് മു​ക​ളി​ൽ പൊ​ടി വി​ത​റി​യ നി​ല​യി​ൽ

പൂക്കോട്ടുംപാടം: രാത്രിയുടെ മറവിൽ പൂക്കോട്ടുംപാടം അങ്ങാടിയിലെ വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും റോഡിലും വെളുത്ത പൊടി വിതറിയതായി പരാതി. ഡി.െവെ.എഫ്.ഐയുടെ നേതൃത്വത്തിൽ സർവിസ് നടത്തുന്ന ആംബുലസിന് മുകളിൽ പൊടി വിതറിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. പൂക്കോട്ടുംപാടം അങ്ങാടിയിൽ രാത്രി പാർക്ക് ചെയ്ത കാറുകളിലും ഇരുചക്ര വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ ചുമരുകളിലും പൊടി വിതറിയിട്ടുണ്ട്. രാവിലെ അങ്ങാടിയിലെത്തിയവർ പൊടി കാണുകയും വാഹന ഉടമകളെ അറിയിക്കുകയുമായിരുന്നു.

ആബുലൻസിൽ ഉൾപ്പെടെ പൊടി വിതറിയ സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും കുറ്റക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വ്യാപാരികളും ഡ്രൈവർമാരും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പരാതി നൽകിയതായും ഇവർ പറഞ്ഞു. പൊലീസ് സി.സി.ടി.വി ഉൾപ്പെടെയുള്ളവ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint of white dust on vehicles and businesses
Next Story