Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോളജ് വിദ്യാർഥിനിയെ...

കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത്​ ചോദ്യം ചെയ്ത സഹപാഠിക്ക്​ കുത്തേറ്റു; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത്​ ചോദ്യം ചെയ്ത സഹപാഠിക്ക്​ കുത്തേറ്റു; രണ്ടുപേർ പിടിയിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ഷാ​ഫി​ര്‍, രാ​ഹു​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത​ത്​ ചോ​ദ്യം​ചെ​യ്ത സ​ഹ​പാ​ഠി​ക്ക്​ കു​ത്തേ​റ്റു. ഇ​രി​ങ്ങാ​ല​ക്കു​ട ജ്യോ​തി​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​യും ചേ​ലൂ​ര്‍ കോ​ണേ​ങ്ങാ​ട​ന്‍ വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​നു​മാ​യ ടെ​ല്‍സ​നാ​ണ്​ (19)​ കു​ത്തേ​റ്റ​ത്. കാ​റ​ളം നെ​ടു​മ​ങ്ങാ​ട് വീ​ട്ടി​ല്‍ ഷാ​ഫി​ര്‍ (21), ആ​ലു​വ ആ​ല​ങ്ങാ​ട് നെ​ടു​മാ​ലി വീ​ട്ടി​ല്‍ രാ​ഹു​ല്‍ (23) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30നാ​ണ് സം​ഭ​വം.

വി​ദ്യാ​ര്‍ഥി​നി ബ​സി​റ​ങ്ങി കോ​ള​ജി​ലേ​ക്ക്​ ന​ട​ക്കു​​മ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ത​ട​ഞ്ഞു​നി​ര്‍ത്തി ശ​ല്യം ചെ​യ്യു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി ബ​ഹ​ളം​വെ​ച്ച​തോ​ടെ അ​തു​വ​ഴി വ​ന്ന മൂ​ന്ന്​ സ​ഹ​പാ​ഠി​ക​ൾ ഇ​ട​പെ​ട്ടു. ത​ര്‍ക്ക​ത്തി​നി​ട​യി​ല്‍ ഷാ​ഫി​ര്‍ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത്​ ടെ​ല്‍സ​നെ കു​ത്തു​ക​യാ​യി​രു​ന്നു.

വ​യ​റ്റി​ലും നെ​ഞ്ചി​ലു​മാ​യി മൂ​ന്ന്​ കു​ത്തേ​റ്റ ടെ​ല്‍സ​നെ ഉ​ട​ന്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്​​ തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി ഇ​ടി​ച്ച്​ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഷാ​ഫി​റി​ന്‍റെ കൈ​യി​ന്​ മു​റി​വേ​റ്റി​ട്ടു​ണ്ട്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്​ ഷാ​ഫി​റെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട സി.​ഐ എ​സ്.​പി. സു​ധീ​ര​ന്‍, എ​സ്‌.​ഐ വി. ​ജി​ഷി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

പ്ര​ണ​യം നി​ര​സി​ച്ച​തി​ന്റെ പേ​രി​ല്‍ ക്രൂ​ര​ത; കൂ​സ​ലി​ല്ലാ​തെ പ്ര​തി​ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​തി​ക​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്യാ​ൻ കാ​ര​ണം പ്ര​ണ​യം നി​ര​സി​ച്ച​തെ​ന്ന്​ സൂ​ച​ന. പ്ല​സ് ടു​വി​ന്​ പ​ഠി​ക്കു​മ്പോ​ഴാ​ണ്​ പ്ര​തി ഷാ​ഫി​ര്‍ പെ​ണ്‍കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. നി​ര​ന്ത​രം പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന ന​ട​ത്തി​യെ​ങ്കി​ലും പെ​ണ്‍കു​ട്ടി താ​ൽ​പ​ര്യം കാ​ട്ടി​യി​രു​ന്നി​ല്ല. ഫോ​ണി​ല്‍ വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്തു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നു മു​തി​രാ​ന്‍ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ള്‍ ഒ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണ്​ പെ​രു​മാ​റി​യ​ത്. എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യാ​ണ് ഇ​വ​ര്‍ വ​ന്ന​ത്.

കൈ​യി​ല്‍ ക​ത്തി ക​രു​തി​യ​തും ഇ​തി​ന്റെ സൂ​ച​ന​ക​ളാ​ണ്. രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ഇ​വ​ര്‍ സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി ഇ​ടി​ച്ച്​ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​പ്പോ​ഴും നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടു​മ്പോ​ഴും പൊ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ക്കു​മ്പോ​ഴും ഒ​രു പ​രി​ഭ്ര​മ​വും ഇ​വ​ര്‍ക്കു​ണ്ടാ​യി​രു​ന്നി​ല്ല. പൊ​ലീ​സി​നെ​തി​രെ ഇ​വ​ര്‍ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്​​തു. ആ​ലു​വ​യി​ല്‍ ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ക​യാ​ണ് ഇ​രു​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:College student stabbed
News Summary - College student stabbed; Two arrested
Next Story