Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത്​ ചോദ്യം ചെയ്ത സഹപാഠിക്ക്​ കുത്തേറ്റു

text_fields
bookmark_border
വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത്​ ചോദ്യം ചെയ്ത സഹപാഠിക്ക്​ കുത്തേറ്റു
cancel

ഇരിങ്ങാലക്കുട: കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക്​ കുത്തേറ്റു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചേലൂർ സ്വദേശി ടെൽസണ് ആണ് കുത്തേറ്റത്. ഇയാളെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറളം സ്വദേശിയായ ഷഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് ജ്യോതിസ്​ കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ശല്യം ചെയ്തത്. ഷഹീർ ആണ് ടെൽസനെ കുത്തിയത്. ടെൽസനെ കുത്തി വീഴ്ത്തിയതിന് പിന്നാലെ അക്രമികൾ ബൈക്കിൽ സ്ഥലം വിട്ടെങ്കിലും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയും നാട്ടുകാര്‍ ചേർന്ന്​ ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - college student stabbed in irinjalakkuda
Next Story