കോളജ് വിദ്യാർഥിനിയായ 19കാരിയെ പുരുഷസുഹൃത്ത് വീട്ടിൽ കയറി വെടിവെച്ചുകൊലപ്പെടുത്തി
text_fieldsപ്രതീകാത്മക ചിത്രം
കൊൽക്കത്ത: കോളജ് വിദ്യാർഥിനിയായ 19കാരിയെ പുരുഷസുഹൃത്ത് വീട്ടിൽ കയറി വെടിവെച്ചുകൊലപ്പെടുത്തി. പശ്ചിമബംഗാൾ നദിയയിലെ കൃഷ്ണനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണനഗർ സ്വദേശിയായ ദേവ് രാജ് സിങിനെ നദിയ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കാൻ യുവതി ശ്രമിച്ചതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്‍ വ്യക്തമാക്കി.
കൃഷ്ണനഗർ വനിത കോളജിന് സമീപമുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് തിങ്കളാഴ്ച പ്രതി കടന്നുകയറുകയായിരുന്നുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് കെ. അമർനാഥ് പറഞ്ഞു. പെൺകുട്ടിയുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ, വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തുകൂടിയായിരുന്നു ദേവ് രാജ് സിങ്.
സംഭവസമയത്ത്, യുവതിയുടെ മാതാവും സഹോദരനും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇരുവരും ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നുകളയുകയായിരുന്നു. തലയിൽ രണ്ടുവട്ടം വെടിയേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം നീറ്റ് പരീക്ഷാ പരിശീലനം നടത്തിവരികയായിരുന്ന യുവതി വ്യാഴാഴ്ച കോളജിൽ പ്രവേശനം നേടാനിരിക്കെയാണ് ദാരുണാന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

