കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; മൂന്നുപേർ പിടിയിൽ
text_fieldsബംഗളൂരു: കൊപ്പാളിൽ ബിരുദ വിദ്യാർഥിനിയെ കോളജിൽനിന്ന് വരുംവഴി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സുഹൃത്ത് അടക്കം മൂന്നുപേർ പിടിയിൽ. ബെള്ളാരി നഗരത്തിലെ കൗൽ ബസാറിൽ നിന്നുള്ള നവീൻ, സാഖിബ്, തനു എന്നിവരാണ് പിടിയിലായത്. ബെള്ളാരിയിലെ കോളജിൽ പഠിക്കുന്ന പെൺകുട്ടിക്ക് സഹോദരൻ പുറത്തു കാത്തുനിൽക്കുന്നുണ്ടെന്നും അവിടേക്ക് ചെല്ലാനും വ്യാജസന്ദേശം ലഭിക്കുകയായിരുന്നു. പുറത്തെത്തിയപ്പോൾ നാലുപേർ ഓട്ടോറിക്ഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സനാപുരക്കടുത്തുള്ള അന്താര കഫേ ഹോട്ടലിൽ എത്തിച്ച് സംഘം പീഡിപ്പിക്കുകയായിരുന്നു. ഇതിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

