Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുട്ടിയെ പീഡിപ്പിച്ച...

കുട്ടിയെ പീഡിപ്പിച്ച കോച്ചിന്​ 16 വർഷം കഠിനതടവും പിഴയും

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ​രി​ശീ​ല​ക​ന്​ 16 വ​ർ​ഷം ക​ഠി​ന​ത​ട​വും 24,000 രൂ​പ പി​ഴ​യും. ക്രി​ക്ക​റ്റ്​ പ​രി​ശീ​ല​ക​നാ​യ ശ്രീ​വ​രാ​ഹം സ്വ​ദേ​ശി എം. ​മ​നു​വി​നെ(40)​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള ശി​ക്ഷി​ച്ച​ത്.

പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ര​ണ്ട​ര​വ​ർ​ഷം അ​ധി​ക​ത​ട​വും അ​നു​ഭ​വി​ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ 16 വ​ർ​ഷം ശി​ക്ഷ​യെ​ങ്കി​ലും ഫ​ല​ത്തി​ൽ അ​ഞ്ച് വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി. കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി കോ​ച്ചി​ങ്ങി​നാ​യി പ​രി​ശീ​ല​ന സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​ത്. കു​ട്ടി​യെ പ​രി​ശീ​ല​ന​ത്തി​നെ​ന്ന്​ പ​റ​ഞ്ഞ് അ​വി​ട​ത്തെ ജി​മ്മി​ലേ​ക്ക്​ കൊ​ണ്ടു​പോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.

ഇ​തി​നാ​ൽ കു​ട്ടി കോ​ച്ചി​ങ്ങി​നാ​യി മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് പോ​യി. പീ​ഡ​നം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ ക്രി​ക്ക​റ്റ് ഭാ​വി ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ കു​ട്ടി ഭ​യ​ന്ന് ഇ​ക്കാ​ര്യം പു​റ​ത്ത്​ പ​റ​ഞ്ഞി​രു​ന്നി​ല്ല. ഈ ​കു​ട്ടി​ക്ക് പു​റ​മെ കോ​ച്ചി​ങ്ങി​നെ​ത്തി​യ മ​റ്റ് അ​ഞ്ച് കു​ട്ടി​ക​ളെ​യും പ്ര​തി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്.

പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് ഇ​വ​രും വേ​റെ സ്ഥ​ല​ത്തേ​ക്ക്​ പ​രി​ശീ​ല​ന​ത്തി​ന്​ പോ​യി. ഇ​വ​രും പ്ര​തി​യെ ഭ​യ​ന്ന് സം​ഭ​വം പു​റ​ത്ത് പ​റ​ഞ്ഞി​ല്ല. 2024ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്ക​ടു​ക്കാ​നെ​ത്തി​യ പീ​ഡ​ന​ത്തി​നി​ര​യാ​യ ഒ​രു പെ​ൺ​കു​ട്ടി പ്ര​തി​യെ ക​ണ്ട്​ ഭ​യ​ന്ന് ബ​ഹ​ളം വെ​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​ക്കെ​തി​രെ ആ​റ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ നാ​ല് കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ പൂ​ർ​ത്തി​യാ​യി.

പ്രോ​സി​ക്യൂ​ഷ​ൻ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 25 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ആ​ർ.​എ​സ് വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി. ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ് എ​സ്.​ഐ​മാ​രാ​യ എ​സ്. ഷെ​ഫി​ൻ, നി​തി​ൻ ന​ള​ൻ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newssexual harrassmentThiruvananthapuramKeralaCrime
News Summary - Coach who molested child gets 16 years in prison and fine
Next Story