Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമ കേസിൽ ലഹരി...

വധശ്രമ കേസിൽ ലഹരി മാഫിയ സംഘത്തിലെ കൂട്ടുപ്രതികളും പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യവർ

Listen to this Article

കായംകുളം: സുഹൃത്തി‍െൻറ വീട്ടിലെത്തിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ കൂട്ടുപ്രതികൾ പിടിയിൽ. താമരക്കുളം പച്ചക്കാട് അനിൽ ഭവനത്തിൽ അനിലിനെ (21) ആക്രമിച്ച കേസിലാണ് കരുനാഗപ്പള്ളി ആലുംകടവ് ആലപ്പാട് കോലുത്തേത്ത് ആദിത്യൻ (അമ്പാടി -22), ആലുംകടവ് മംഗലത്ത് രതീശ് (34), ആലുംകടവ് വാഴക്കൂട്ടത്തിൽ യദുകൃഷ്ണൻ (31) എന്നിവരെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേത്തേ വള്ളികുന്നം കടുവിനാൽ എം.എം കോളനിയിൽ കൊച്ചുവിള പടീറ്റതിൽ മുനീർ (36), കരുനാഗപ്പള്ളി കുലശ്ശേഖരപുരം ആദിനാട് പുത്തൻ വീട്ടിൽ ഗുരുലാൽ (31), ആദിനാട്ട് വിഷ്ണു ഭവനത്തിൽ ഉണ്ണി (34) എന്നിവർ അറസ്റ്റിലായിരുന്നു.

ഇവരുടെ ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ അനിൽ ഇപ്പോഴും ചികിത്സയിലാണ്. മുനീറിന്റെ ഭാര്യയെ ശല്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കാരണമായത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. ഇഗ്നേനഷ്യസ്, എസ്.ഐ ജി. ഗോപകുമാർ, പ്രബേഷനൽ എസ്.ഐ ബാലാജി, എസ്.ഐ അൻവർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ജിഷ്ണു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug mafiaattempted murder case
News Summary - Co-accused of drug mafia arrested in attempted murder case
Next Story