ഛത്തീസ്ഗഢിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി; ലൈംഗിക പീഡനത്തിന് പ്രിൻസിപ്പൽ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചി്രതം
ഛത്തീസ്ഗഢ്: ജാഷ്പുർ ജില്ലയിൽ സ്വകാര്യ സ്കൂളിലെ പഠനമുറിയിൽ 15 വയസ്സുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു. പ്രിൻസിപ്പൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മരണം. ഞായറാഴ്ച വൈകുന്നേരം സാരി ഉപയോഗിച്ച് ഫാനിൽ തൂങ്ങുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബാഗിച്ച പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാർഥിനി സർഗുജ ജില്ലയിലെ സീതാപുർ പ്രദേശവാസിയാണെന്ന് ജാഷ്പുർ സീനിയർ പൊലീസ് സൂപ്രണ്ട് ശശിമോഹൻ സിങ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് വിദ്യാർഥിനിയുടെ ആത്മഹത്യകുറിപ്പും കണ്ടെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്‌നോയ്‌ക്കെതിരെ പീഡനത്തിനും ലൈംഗികാതിക്രമത്തിനും കേസെടുക്കുകയും അറസ്റ്റ് ചെയ്തതതായും ഉദ്യോഗസ്ഥൻ പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.സംഭവത്തെത്തുടർന്ന് വിദ്യാഭ്യാസ, ഗോത്ര, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത സംഘം അന്വേഷണം നടത്തി.
സ്കൂൾ വളപ്പിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റൽ അനധികൃതമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂളിൽ ആറു മുതൽ 12 വരെ ക്ലാസുകളിൽ 124 വിദ്യാർഥികളാണുള്ളത്. ഇതിൽ 22 ആൺകുട്ടികളെയും 11 പെൺകുട്ടികളെയും അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. ഹോസ്റ്റലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തതായി ആദിവാസി വകുപ്പ് അസി. കമീഷണർ സഞ്ജയ് സിങ് പറഞ്ഞു. കൃത്യമായ അന്വേഷണത്തിനു ശേഷമേ കാരണം വ്യക്തമാകൂ. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ബാഗിച്ച സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

