Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസുകാരിയെ കുത്തിയത്​ എട്ടുതവണ; പ്രതി പിടിയിൽ

text_fields
bookmark_border
പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസുകാരിയെ കുത്തിയത്​ എട്ടുതവണ; പ്രതി പിടിയിൽ
cancel

ബിഹാർ: പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയെ നടുറോഡിലിട്ട്​ കുത്തിയ പ്രതി പിടിയിൽ. പെൺകുട്ടിയെ 13 സെക്കൻഡിനുള്ളിൽ എട്ടുതവണ കുത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ പ്രതിയെ പിടികൂടിയത്​.

ഡിസംബർ 19ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് അതി ദാരുണമായ സംഭവം നടന്നതെന്ന്​ 'ദൈനിക് ഭാസ്കർ' റിപ്പോർട്ട്‌ ചെയ്യുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഒളിച്ചുനിന്ന പ്രതി കയറിപ്പടിക്കാൻ ശ്രമിക്കുന്നതും പെൺകുട്ടി ചെറുത്തുനിന്നതോടെ തള്ളി താഴെയിട്ട്​ കത്തി ഉപയോഗിച്ച് കുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്​. 13 സെക്കൻഡിനുള്ളിൽ എട്ട് തവണ പ്രതി കുട്ടിയെ ക്രൂരമായി കുത്തിയെന്നാണ് റിപ്പോർട്ട്.

ഗോപാൽഗഞ്ചിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുമ്പ്​ പലതവണ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാനും പഠിക്കാൻ പോകുന്ന വഴിയിൽ വെച്ച്​ കയറിപ്പിടിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന്​ പെൺകുട്ടിയുടെ വീട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി കഴിഞ്ഞ ദിവസം ഏറെ ചർച്ചയായി. ദൃശ്യങ്ങളുടെ ആധികാരികത തെളിഞ്ഞതോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Class 8 girl in Bihar stabbed 8 times in 13 seconds for resisting molestation, accused held
Next Story