Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാംക്ലാസുകാരിയെ ചെരുപ്പ് മാലയണിയിച്ച് നടത്തിച്ചു

text_fields
bookmark_border
Class 5 Girl Paraded With Shoe Garland Over Theft Suspicion In Madhya Pradesh
cancel

ഭോപാൽ: മോഷണക്കുറ്റം ആരോപിച്ച് മധ്യപ്രദേശിൽ അഞ്ചാംക്ലാസുകാരിയെ ചെരുപ്പ് മാലയണിയിച്ച് നടത്തിച്ചു. ബെതുൾ ജില്ലയിലെ ദജിംപൂരിൽ പെൺകുട്ടികൾക്കായുള്ള സർക്കാർ ഹോസ്റ്റലിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ച് ഹോസ്റ്റൽ മേധാവി പെൺകുട്ടിയെ ചെരുപ്പുമാലയണിയിച്ച് നടത്തിക്കുകയായിരുന്നു.

സംഭവത്തിൽ ജില്ല ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് നടപടി. മറ്റൊരു കുട്ടിയുടെ 400 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് ഹോസ്റ്റൽ മേധാവി ചെരുപ്പ് മാലയണിയിച്ച് പെൺകുട്ടിയെ ഹോസ്റ്റൽ കാമ്പസിലൂടെ നടത്തിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിന് ശേഷം പെൺകുട്ടി ഹോസ്റ്റലിൽ നിൽക്കാൻ തയാറായില്ലെന്ന് പിതാവ് പറഞ്ഞു. സംഭവത്തിൽ ഗോത്രകാര്യവകുപ്പും കേസ് എടുത്തിട്ടുണ്ട്. ഹോസ്റ്റൽ മേധാവിയെ തൽസ്ഥാനത്തുനിന്ന് മാറ്റിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Class 5 Girl Paraded With Shoe Garland Over Theft Suspicion In Madhya Pradesh
Next Story