Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇൻസ്റ്റഗ്രാം...

ഇൻസ്റ്റഗ്രാം കമന്‍റിനെച്ചൊല്ലി സംഘർഷം; പിടിച്ചുമാറ്റാനെത്തിയവർക്ക് കുത്തേറ്റു

text_fields
bookmark_border
ഇൻസ്റ്റഗ്രാം കമന്‍റിനെച്ചൊല്ലി സംഘർഷം; പിടിച്ചുമാറ്റാനെത്തിയവർക്ക് കുത്തേറ്റു
cancel
camera_alt

കു​ത്തേ​റ്റ് പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ

കൊ​ല്ല​ങ്കോ​ട്: ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ക​മ​ന്റി​നെ​ച്ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷം പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​ദ്യാ​ല​യ​ത്തി​ന് മു​ന്നി​ൽ കു​ത്തേ​റ്റു. മു​ത​ല​മ​ട പ​ള്ളം സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് (45), കാ​മ്പ്ര​ത്ത്ച​ള്ള ഷാ​ജ​ഹാ​ൻ (42) സ​ക്കീ​ർ ഹു​സൈ​ൻ (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ത​ല​മ​ട സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളും ത​മ്മി​ലാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലെ ക​മ​ന്റി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യ​ത്.

വി​ഷ​യം വി​ദ്യാ​ർ​ഥി അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പി​താ​വ് ഷാ​ഹു​ൽ ഹ​മീ​ദ്, അ​മ്മാ​വ​ൻ ഷാ​ജ​ഹാ​ൻ, ബ​ന്ധു സ​ക്കീ​ർ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി സം​ഘ​ർ​ഷം പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​ക്ര​മാ​സ​ക്ത​രാ​യ യു​വാ​ക്ക​ൾ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മൂ​വ​രെ​യും ആ​ക്ര​മി​ച്ച​ത്. ഷാ​ജ​ഹാ​ന്റെ വ​ല​തു​കൈ​ക്ക് സാ​ര​മാ​യി കു​ത്തേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ കൊ​ല്ല​ങ്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പൊ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ ഒ​രു മാ​സം മു​മ്പ് ചു​ള്ളി​യാ​ർ മേ​ട് ജം​ഗ്ഷ​നി​ൽ സ്കൂ​ൾ വി​ട്ട സ​മ​യ​ത്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ്‌ ചെ​യ്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു വ​ഴ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം ഗ്രൂ​പ്പി​ലൂ​ടെ പ​ര​സ്പ​രം ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClashesstabbedCommentInstagram
News Summary - Clashes over Instagram comment Those who tried to remove it were stabbed
Next Story