Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനടുറോഡിൽ...

നടുറോഡിൽ ഗുണ്ടസംഘങ്ങളുടെ ഏറ്റുമുട്ടൽ; 17പേർക്കെതിരെ കേസ്

text_fields
bookmark_border
നടുറോഡിൽ ഗുണ്ടസംഘങ്ങളുടെ ഏറ്റുമുട്ടൽ; 17പേർക്കെതിരെ കേസ്
cancel

കാ​ക്ക​നാ​ട്: ജി​ല്ല ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം ഗു​ണ്ട​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.

ഗു​ണ്ട ത​ല​വ​ൻ മ​ര​ട് അ​നീ​ഷ് ഉ​ൾ​പ്പെ​ടെ 17പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട് കു​ന്നു​മ്പു​റം ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ത​ട്ടു​ക​ട​ക്ക് മു​ന്നി​ൽ ഗു​ണ്ട​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

അ​നീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ങ്ങ​ൾ ന​ടു​റോ​ഡി​ൽ ചേ​രി​തി​രി​ഞ്ഞ് മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ടെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് കേ​സു​ക​ളി​ലാ​യാ​ണ് 17പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ഏ​താ​നും​പേ​രെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caseclashgunda gang
News Summary - Clash of gangs in the middle of nowhere; Case against 17 people
Next Story