കള്ളുഷാപ്പിലെ സംഘർഷം: മൂന്നുപേർ പിടിയിൽ
text_fieldsനന്ദു,വിശാഖ്,അനന്തു
മാന്നാർ: ബുധനൂർ പഞ്ചായത്തിലെ എണ്ണക്കാട് കള്ളുഷാപ്പിൽ നടന്ന സംഘർഷത്തിൽ മൂന്നുപേർ പിടിയിൽ.എണ്ണക്കാട് ബുധനൂർ പെരിങ്ങാട് ശ്രീ വിലാസത്തിൽ അനന്തു(21), ബുധനൂർ എണ്ണക്കാട് നെടിയത്ത് കിഴക്കെതിൽ വീട്ടിൽ നന്ദു സുധൻ (22), ബുധനൂർ എണ്ണക്കാട് വടക്ക് കൊക്കാലയിൽ വീട്ടിൽ വിശാഖ് (27)എന്നിവരെയാണ് പിടികൂടിയത്.ഒരാൾ ഒളിവിലാണ്. സംഘർഷത്തിൽ ബുധനൂർ തയ്യൂർ സുരാജ് ഭവനിൽ സുരേഷിന് (40) തലക്ക് പരിക്കേറ്റിരുന്നു.
ഷാപ്പിൽ കള്ള് കുടിക്കുന്നതിനിടെ പ്രതികൾ കൊണ്ടുവന്ന കുപ്പി അബദ്ധത്തിൽ സുരേഷ് എടുത്തതാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.ഇഷ്ടികകൊണ്ടും കള്ള് കുപ്പി കൊണ്ടും തലക്ക് അടിയേറ്റ സുരേഷ് ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐമാരായ അഭിരാം, ജോൺ തോമസ്, ഗ്രേഡ് എസ്.ഐ സജികുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ധിക്കുൽ അക്ബർ, സുനിൽ കുമാർ, സുധി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

