പൂരാഘോഷത്തിനിടെ സംഘട്ടനം; ഏഴുപേർ പിടിയിൽ
text_fieldsകേച്ചേരി സംഘട്ടനത്തിൽ പിടിയിലായ പ്രതികൾ
കുന്നംകുളം: കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടി. കേച്ചേരി പട്ടിക്കര കുളങ്ങരയില്ലത്ത് റിഷാദ് (25), തലക്കോട്ടുകര പാറക്കാട് ശ്രീരാജ് (25), ചൂണ്ടൽ പാറന്നൂർ പാക്കത്ത് വിനീത് (21), എരനെല്ലൂർ പാറപ്പുറത്ത് വീട്ടിൽ റോഹിത്ത് (23), ചിറനെല്ലൂർ പേരാമംഗലം വീട്ടിൽ അമൽ (24), ചിറനെല്ലൂർ ഊട്ടുമഠത്തിൽ ആദിത്ത് (25), നടത്തറ ഇരവിമംഗലം മടത്തുംപടി വീട്ടിൽ വിന്റോ (28) എന്നിവരെയാണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ, എസ്.ഐ നൂഹ്മാൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പറപ്പൂക്കാവ് പൂരാഘോഷത്തിനിടെയാണ് സംഘട്ടനം ഉണ്ടായത്. വന്നേരി കരിപ്പാട് വീട്ടിൽ സുഭാഷിന്റെ മകൻ സനൽ കുമാറിനെയും (24) സുഹൃത്തുക്കളെയുമാണ് സംഘം ആക്രമിച്ചത്. കല്ല് ഉപയോഗിച്ച് തലക്കടിച്ചതിനെ തുടര്‍ന്ന് തലയോട്ടി തകര്‍ന്ന സനൽകുമാര്‍ തൃശൂര്‍ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ലഹരി ഉപയോഗമാണ് ആക്രമണത്തിന് പിറകിലെന്ന് കരുതുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

