പള്ളിപ്പെരുന്നാളിനിടെ സംഘര്ഷം: കുപ്രസിദ്ധ ഗുണ്ട അടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsബിജു
കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട മോനുരാജ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനിളക്കൽ വീട്ടിൽ മോനുരാജ് പ്രേം (29), വാകത്താനം ആശാരിപ്പറമ്പിൽ വീട്ടിൽ യദുകൃഷ്ണൻ (27), വാകത്താനം ചിറമാട്ടേൽ വീട്ടിൽ എ. ആനന്ദ് (20), വാകത്താനം കോട്ടപ്പുറം വീട്ടിൽ ജോജോ ജോസഫ് (20), വാകത്താനം പള്ളിക്കുന്ന് വീട്ടിൽ റോഷന് മോൻ സാബു (20) എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. സെന്റ് ജയിംസ് സി.എസ്.ഐ പള്ളിയിലെ പെരുന്നാൾ കണ്ടശേഷം മടങ്ങിയ സിജോ ജോസഫ് എന്നയാളെയാണ് ആക്രമിച്ചത്. പെരുന്നാളിനിടെ പ്രതികളും ഇയാളും തമ്മിൽ വാക്തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പ്രതികൾ പെരുന്നാൾ കണ്ടു മടങ്ങിയ സിജോ ജോസഫിനെ സംഘം ചേർന്ന് വടിവാളിന് ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച സിജോയുടെ സുഹൃത്തുക്കളെയും ആക്രമിച്ചിരുന്നു.
പ്രതികളിൽ ഒരാളായ മോനു രാജിന് കോട്ടയം ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, അയർക്കുന്നം, ഗാന്ധിനഗർ, കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നിവിടങ്ങളിലായി വധശ്രമം, അടിപിടി, മോഷണം, കഞ്ചാവ് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഒ ടി.എസ്. റെനീഷ് , എസ്.ഐ അനിൽകുമാർ, എ.എസ്.ഐ കെ.എസ്. സുനിൽ, സി.പി.ഒമാരായ ലാൽ ചന്ദ്രൻ, ബിജു എബ്രഹാം, ശ്രീജിത്, ലൈജു, നിയാസ്, എൻ.ജെ. സെബാസ്റ്റ്യൻ, പി.പി. സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

