Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിവിക്​ ചന്ദ്രൻ കേസ്​;...

സിവിക്​ ചന്ദ്രൻ കേസ്​; സ്ഥലം മാറ്റിയ ജഡ്ജി അപ്പീൽ നൽകി

text_fields
bookmark_border
court 7869865
cancel

കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിന്​ പിന്നാലെ സ്ഥലം മാറ്റപ്പെട്ട ​കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈകോടതിയിൽ അപ്പീൽ നൽകി. കൊല്ലം ലേബർ കോടതി ജഡ്‌ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ നേരത്തേ നൽകിയ ഹരജി സിംഗി​ൾ ബെഞ്ച്​ തള്ളിയതിനെ തുടർന്നാണ്​ അപ്പീൽ നൽകിയത്​.

കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം നിലനിൽക്കില്ലെന്ന്​ സിവിക്കിന്‍റെ​ ജാമ്യ ഉത്തരവിൽ ജഡ്ജി നടത്തിയ പരാമർശം വിവാദമായിരുന്നു. മൂന്ന് വർഷത്തിൽ കുറയാതെ സർവിസുള്ള ജില്ല ജഡ്‌ജിയെയോ അഡീ. ജില്ല ജഡ്‌ജിയെയോ ആണ്​ ലേബർ കോടതി ജഡ്ജിയായി നിയമിക്കുന്നതെന്നും പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയായ തന്നെ ഈ പദവിയിൽ നിയമിച്ചത്​ നിയമപരമല്ലെന്നുമുള്ള വാദം അപ്പീലിൽ കൃഷ്‌ണകുമാർ ആവർത്തിച്ചു.

സ്ഥലം മാറ്റം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്​. ഹരജിക്കാരനൊപ്പം മറ്റ്​ മൂന്ന് ജഡ്ജിമാരെ കൂടി ഹൈകോടതി ഭരണവിഭാഗം സ്ഥലം മാറ്റിയതായി സിംഗിൾബെഞ്ച്​ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ല ജഡ്‌ജിയുടെ റാങ്കിലുള്ളതാണ് ലേബർ കോടതി ജഡ്‌ജിയുടെ തസ്തികയെന്നും വിവാദ പരാമർശത്തെ തുടർന്നാണ്​ സ്ഥലം മാറ്റമെന്ന്​ ഉത്തരവിൽ പറയുന്നില്ലെന്നും ബെഞ്ച്​ പറഞ്ഞിരുന്നു.

പരാതിക്കാരിയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ പരാതിക്കാരിയും സർക്കാറും നൽകിയ ഹരജികൾ ജസ്റ്റിസ് എ. ബദറുദ്ദീൻ തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി. നേരത്തേ ഈ ഹരജികളിൽ കേസ് ഡയറി ഹാജരാക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. വ്യാഴാഴ്ച പബ്ലിക് പ്രോസിക്യൂട്ടർ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് ഹരജികൾ മാറ്റിയത്.

2020 ഫെബ്രുവരി എട്ടിന് നടന്ന സാംസ്കാരിക ക്യാമ്പിന്​ ശേഷം വിശ്രമ സമയത്ത്​ സിവിക് ചന്ദ്രൻ കടന്നു പിടിച്ചെന്നാണ്​ പരാതി. വിവാദ പരാമർശത്തോടെ മുൻകൂർ ജാമ്യം അനുവദിച്ച വിധി നിയമപരമല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് ഹരജി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്​ വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civic ChandranSexual Assault Case
News Summary - Civic Chandran case; The transferred judge appealed
Next Story