Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപള്ളികള്‍...

പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയിൽ

text_fields
bookmark_border
പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയിൽ
cancel
camera_alt

മുഹമ്മദ് ഫൈറൂസ്

മലപ്പുറം: പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതിയെ തിരൂര്‍ പൊലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസാണ് അറസ്റ്റിലായത്. തിരൂര്‍ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയില്‍ പകല്‍ സമയത്ത് കയറിയാണ് ഇയാള്‍ ഒടുവില്‍ മോഷണം നടത്തിയത്.

പള്ളിക്കുള്ളില്‍ കടന്നുകൂടിയ പ്രതിയെ കാണിക്ക വഞ്ചി തകര്‍ത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മുഹമ്മദ് ഫൈറൂസ് മുമ്പും സമാനമായ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകളുണ്ടോയെന്നും മോഷണ മുതല്‍ വിറ്റഴിക്കാന്‍ സഹായിച്ചവരെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ ജിഷ്ണു, ജിതിന്‍, രാജശേഖരന്‍, നസീര്‍, പൊലീസ് ഉദ്യോഗസ്ഥരായ ബിജോ വര്‍ഗീസ്, ജീനിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspecttheftcaseChurchesarrested
News Summary - പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയിൽ
Next Story