Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിട്ടിപ്പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വസ്തു രേഖകൾ കൈക്കലാക്കി; ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
നിരവധി സ്ഥലങ്ങളിൽ ഇയാൾക്കെതിരെ സമാന തട്ടിപ്പ് കേസുകളുള്ളതായി പൊലീസ്
ചിട്ടിപ്പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വസ്തു രേഖകൾ കൈക്കലാക്കി; ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
cancel
camera_alt

ജോജു ബേബി

ചെങ്ങന്നൂർ: ചിട്ടിപ്പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വസ്തുവിന്റെ രേഖകൾ കൈക്കലാക്കി ബാങ്കിൽ ഈട് നൽകി 28 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് തിരുനെല്ലായി കൊടിയാത്ത് വിജയപുരം കോളനിയിൽ ജോജു ബേബിയെ (57) അറസ്റ്റ് ചെയ്തു. വിദേശത്തുവെച്ചുള്ള പരിചയത്തിൽ മാന്നാർ സ്വദേശിയുടെ ആധാരവും രേഖകളും ഈട് നൽകിയായിരുന്നു തട്ടിപ്പ്.

ജോജു ബേബി നാട്ടിലെത്തിയപ്പോൾ തന്റെ സ്വകാര്യ ആവശ്യത്തിനായി കുറച്ച് പണം വേണമെന്ന് മാന്നാർ സ്വദേശി പറഞ്ഞു. തനിക്ക് പാലക്കാട് ചന്ദ്ര നഗറിലുള്ള കെ.എസ്.എഫ്.ഇ ശാഖയിൽ ചിട്ടി അനുവദിച്ചിട്ടുണ്ടെന്നും വസ്തുവിന്റെ രേഖകൾ ഈടായി നൽകിയാൽ പണം വാങ്ങിനൽകാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് മാന്നാർ സ്വദേശിയുടെ ഉടമസ്ഥതയിൽ കണ്ണമംഗലം വില്ലേജിലുള്ള പുരയിടത്തിന്റെയും നിലത്തിന്റെയും ആധാരങ്ങളും രേഖകളും പ്രതി വാങ്ങി. വസ്തു ഉടമകളെ പാലക്കാട്ടുള്ള കെ.എസ്.എഫ്.ഇ ഓഫിസിലെത്തിക്കുകയും രേഖകളിൽ ഒപ്പിടിപ്പിക്കുകയും ചെയ്തശേഷം ലഭിച്ച 28 ലക്ഷം രൂപ ഉടമക്ക് നൽകാതെ പ്രതി തട്ടിയെടുക്കുകയായിരുന്നു.

റവന്യൂ റിക്കവറി നടപടികൾ കാണിച്ച് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കിയത്. ഇതോടെ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ഇ. അജീബിന്റെ നേതൃത്വത്തിൽ അന്വേഷണത്തിലിരിക്കെ സമാനമായ മറ്റൊരു തട്ടിപ്പ് കേസിൽ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് ജോജു ബേബിയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞു. എസ്.എച്ച്.ഒ കെ. അജിത്തിന്റെ നേതൃത്വത്തിൽ ജയിലിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഇയാൾക്കെതിരെ സമാന തട്ടിപ്പ് കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chitty Fraud: Man Arrested for Cheating
Next Story