Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുട്ടിയെ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രധാന പ്രതി പിടിയിൽ

text_fields
bookmark_border
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രധാന പ്രതി പിടിയിൽ
cancel
camera_alt

സെ​യ്ഫ​ലി

കൊ​ട്ടി​യം: സ​ഹോ​ദ​രി​യെ​യും അ​യ​ൽ​വാ​സി​െ​യ​യും ആ​ക്ര​മി​ച്ച ശേ​ഷം ത​ഴു​ത്ത​ല വാ​ലി​മു​ക്കി​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ പ​തി​നാ​ലു​കാ​ര​നെ കാ​റി​ൽ ക​യ​റ്റി ത​ട്ടി​കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ഫി​സി​യോ തെ​റ​പ്പി​സ്റ്റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ത​മി​ഴ്നാ​ട്ടി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് ല​ക്ഷ​ങ്ങ​ൾ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പ​ദ്ധ​തി​യി​ട്ട ഫി​സി​യോ തെ​റ​പ്പി​സ്റ്റ് മു​ഖ​ത്ത​ല കി​ഴ​വൂ​ർ സെ​യ്ദ​ലി മ​ൻ​സി​ലി​ൽ സെ​യ്ഫ് അ​ലി​യു​ടെ (26) അ​റ​സ്റ്റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. കാ​ട്ട​ത്തു​റ സ്വ​ദേ​ശി​യാ​യ ബി​ജു​വി​നെ നേ​ര​േ​ത്ത​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട കു​ട്ടി​യു​ടെ മാ​താ​വി​ന് ഫി​സി​യോ​തെ​റ​പ്പി​സ്റ്റാ​യ സെ​യ്ഫ​ലി​യു​ടെ മാ​താ​വു​മാ​യും മ​റ്റൊ​രു ഫി​സി​യോ​തെ​റ​പ്പി​സ്റ്റു​മാ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പ​ണം പ​ല​ത​വ​ണ മ​ട​ക്കി ചോ​ദി​ച്ചി​ട്ടും തി​രി​കെ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​യി​രു​ന്നു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യെ​ന്ന​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി സം​ഘം എ​ത്തി​യ​ത് ര​ണ്ട് കാ​റു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു കാ​ർ ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും ര​ണ്ടാ​മ​ത്തേ​ത് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കൂ​ടാ​തെ സം​ഘ​ത്തി​ലെ മ​റ്റ് ഏ​ഴു​പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഇ​വ​ർ​ക്കാ​യി ത​മി​ഴ്നാ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedChild Kidnapping Case
News Summary - Child abduction case: Main accused arrested
Next Story