Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരുണ്ട ചർമ്മത്തെ ചൊല്ലി പരിഹസിച്ചു; യുവതി ഭർത്താവിനെ വെട്ടി കൊന്നു, ജനനേന്ദ്രിയം മുറിച്ചു മാറ്റി

text_fields
bookmark_border
Upset over delay in dinner, man murders wife
cancel

ദുർഗ്ഗ്: ഇരുണ്ട ചർമ്മത്തെ ചൊല്ലി നിരന്തരം പരിഹസിച്ചുകൊണ്ടിരുന്ന ഭർത്താവിനെ ഭാര്യ വെട്ടി കൊന്നു. ഛത്തീസ്ഗഡിലെ ദുർഗ്ഗ് ജില്ലയിലാണ് ആനന്ദ് സോൻവാനി എന്ന 40 കാരൻ കൊല്ലപ്പെട്ടത്. 30 കാരിയായ ഭാര്യ സംഗീത സോൻവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നിറത്തെച്ചൊല്ലി ദമ്പതികൾ തമ്മിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച വീണ്ടും തർക്കമുണ്ടായപ്പോൾ പ്രകോപിതയായ സംഗീത വീട്ടിലുണ്ടായിരുന്ന കോടാലിയെടുത്ത് ആനന്ദിനെ വെട്ടുകയായിരുന്നു. തുടർന്ന് അയാളുടെ ജനനേന്ദ്രിയവും മുറിച്ചു മാറ്റി. സംഭവ സ്ഥലത്ത് തന്നെ ആനന്ദ് മരിച്ചു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭർത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് ഗ്രാമവാസികളെ പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മദിക്കയായിരുന്നു.

പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story