Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്, റിപ്പോർട്ട് തേടി ഹൈകോടതി; ചേരാനല്ലൂർ അപകടത്തിൽ നിർണായക ഇടപെടൽ

text_fields
bookmark_border
https://www.madhyamam.com/tags/road-accident
cancel
camera_alt

ചേ​രാ​ന​ല്ലൂ​രി​ൽ കാ​റി​ടി​ച്ച്​ മ​രി​ച്ച സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ഭ​ദ്ര കീ​ർ​ത്തി​യും മ​ക​ൻ ഭ​ര​ത് ശ​ങ്ക​റും ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ ത​ള​ർ​ന്ന്​ മ​യ​ങ്ങി​യ​പ്പോ​ൾ

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ കാ​റി​ടി​ച്ച്​ ത​ട്ടു​ക​ട ഉ​ട​മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 17 കാ​ര​ന്‍റെ പി​താ​വ് അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്ജി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ങ്ങാ​ല​ക്കു​ട മോ​ട്ട​ർ ആ​ക്സി‍ഡ​ന്‍റ്​ ക്ലെ​യിം​സ് ട്രി​ബ്യൂ​ണ​ൽ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്ജി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഹൈ​കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. കു​ടും​ബ​ത്തി​ന്‍റെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യു​ടെ പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്.

ആ​ദ്യം സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച 17 കാ​ര​നെ, കു​ടും​ബം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി​യി​ൽ വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പി​ന്നീ​ട് ബോ​ർ​ഡ് വീ​ണ്ടും ജാ​മ്യം അ​നു​വ​ദി​ച്ചു.

അ​തേ​സ​മ​യം, ത​ങ്ങ​ൾ​ക്ക്​ നീ​തി ല​ഭി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ളും ബ​ന്ധു​ക്ക​ളും തി​ങ്ക​ളാ​ഴ്ച​യും ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കു​ത്തി​യി​രു​ന്ന്​ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​തെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് വ്യ​ക്ത​മാ​ക്കി.

കേ​സ് ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​നു വി​ടാ​നും തീ​രു​മാ​നി​ച്ചു. പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പൊ​ലീ​സ് ജി​ല്ല കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. കേ​സി​ൽ‍ പൊ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ദ്യം ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും ക​മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

പി​ന്നീ​ടാ​ണ്​ അ​മി​ത വേ​ഗ​ത​യി​ലാ​ണ് കാ​ർ സ​ഞ്ച​രി​ച്ച​തെ​ന്ന​തി​നു തെ​ളി​വു ല​ഭി​ച്ച​ത്. ഇ​തോ​ടെ അ​മി​ത വേ​ഗ​ത്തി​നും കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, ചേരാനല്ലൂർ അപകടത്തിൽ നരഹത്യാക്കുറ്റം ആദ്യം തന്നെ ചുമത്താതിരുന്നത് പൊലീസിന്‍റെ വീഴ്ചയാണെന്ന് ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ശൂന്യവേളയിൽ പ്രതിപക്ഷ നേതാവ്​ പിണറായി വിജയൻ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മറുപടി. അടിയന്തരമായി ഡി.ജി.പിയോട് സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story