Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങളുടെ എണ്ണം വർധിക്കുന്നു; നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ മരണം

text_fields
bookmark_border
Chennai youth dies days after being taken for police enquiry
cancel

ചെന്നൈ: ചെന്നൈയിൽ വീണ്ടും കസ്റ്റഡിമരണം. നാല് മാസത്തിനിടെ മൂന്ന് പേരാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. അയനാവരം സ്വദേശി ആകാശ് (20)ആണ് മരിച്ചത്.ബുധനാഴ്‌ച രാത്രി ആകാശിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ യുവാവ് അബോധാവസ്ഥയിലായിരുന്നെന്ന് ഓട്ടേരി പൊലീസ് പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ജൂൺ 13ന് കൊടുങ്കയൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജശേഖരനും ഏപ്രിൽ 18ന് സെക്രട്ടേറിയറ്റ് പൊലീസ് അറസ്റ്റ് ചെയ്ത വിഗ്നേഷ് എന്നിവരും സമാനമായ രീതിയിലാണ് മരിച്ചത്.

തമിഴ്നാട് പൊലീസിന്‍റെ റൗഡി ലിസ്റ്റിലുള്ളയാളാണ് ആകാശ്. റെയിൽവേ ജീവനക്കാരനായ ബാലകൃഷ്ണമൂർത്തി എന്നയാളുടെ കാർ തകർത്ത കേസിന്‍റെ അന്വേഷണത്തിനായാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. മരണം കസ്റ്റഡി മർദനം മൂലമാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennai youth dies days after being taken for police enquiry
Next Story