സമൂഹമാധ്യമങ്ങളിൽ ബന്ധം സ്ഥാപിച്ച് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsകദീജ, റഷീദ്
കരുവാരകുണ്ട്: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് സ്വർണവും പണവും തട്ടുന്ന രണ്ടുപേർ പിടിയിൽ. മണ്ണാർക്കാടിന് സമീപം തൃക്കള്ളൂർ കല്ലാംകുഴിയിലെ മാങ്ങാട്ടുതൊടി റഷീദ് (34), മണ്ണാർക്കാട് കൊളങ്ങര കദീജ (42) എന്നിവരെയാണ് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.
വാട്സ്ആപ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവ വഴി മിസ്ഡ് കാൾ ചെയ്തും സന്ദേശങ്ങളയച്ചും സ്ത്രീകളുമായി അടുപ്പമുണ്ടാക്കും. തുടർന്ന് നയത്തിൽ ചിലരിൽനിന്ന് പണവും മറ്റ് ചിലരിൽനിന്ന് സ്വർണാഭരണങ്ങളും കൈക്കലാക്കും.
ആഭരണങ്ങൾ വാങ്ങി പണയം വെക്കാറാണ് പതിവ്. കരുവാരകുണ്ട് സ്വദേശിനിയിൽനിന്ന് 14 പവൻ സ്വർണം കൈവശപ്പെടുത്തി മണ്ണാർക്കാട്ടെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരുന്നു. ഇവർ നൽകിയ പരാതിയിലാണ് പിടിയിലായത്. എസ്.ഐ സുജിത്ത് മുരാരി, എസ്.സി.പി.ഒ കെ.എസ്. ഉല്ലാസ്, സി.പി.ഒമാരായ ഷജിൻ ഗോപിനാഥ്, അജിത്ത്, മനു പ്രസാദ്, ഹലീമ എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

