Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉടമയെ കബളിപ്പിച്ച്...

ഉടമയെ കബളിപ്പിച്ച് ജ്വല്ലറിയിൽനിന്ന്​ മൂന്നു പവൻ മോഷ്ടിച്ചു

text_fields
bookmark_border
ഉടമയെ കബളിപ്പിച്ച് ജ്വല്ലറിയിൽനിന്ന്​ മൂന്നു പവൻ മോഷ്ടിച്ചു
cancel
camera_alt

മാല മോഷ്ടിച്ച യുവാവിന്റെ സി.സി ടി.വി ദൃശ്യം

പ​റ​വൂ​ർ: ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ മൂ​ന്നു പ​വ​ന്‍റെ ആ​ഭ​ര​ണം മോ​ഷ്ടി​ച്ചു. പ​റ​വൂ​ർ മെ​യി​ൻ റോ​ഡി​ൽ മു​നി​സി​പ്പ​ൽ ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​ക്കി​നേ​ട​ത്ത് 916 ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് മാ​ല മോ​ഷ്ടി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. 35 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന യു​വാ​വ് വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് മാ​ല വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ജ്വ​ല്ല​റി​യി​ലെ​ത്തി​യ​ത്.

ഉ​ട​മ ജോ​ണി വി​വി​ധ ത​രം മാ​ല​ക​ൾ കാ​ണി​ച്ചു ഒ​ടു​വി​ൽ മൂ​ന്നു പ​വ​ന്റെ മാ​ല തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ണ​മെ​ടു​ത്ത് തി​രി​ച്ചു വ​രാം എ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് പു​റ​ത്തി​റ​ങ്ങി 10 മി​നി​റ്റി​ന​കം തി​രി​ച്ചെ​ത്തി. മാ​ല പൊ​തി​ഞ്ഞ് ജ്വ​ല്ല​റി ഡ​ബ്ബ​യി​ലാ​ക്കി കൗ​ണ്ട​റി​ൽ വെ​ക്കു​ന്ന​തി​നി​ടെ അ​നു​യോ​ജ്യ​മാ​യ താ​ലി​കൂ​ടി യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

താ​ലി​യു​ടെ സാ​മ്പി​ൾ കാ​ണി​ക്കാ​ൻ ജോ​ണി തി​രി​യു​ന്ന​തി​നി​ടെ യു​വാ​വ് മാ​ല​യും എ​ടു​ത്ത് പു​റ​ത്തേ​ക്ക്​ ഓ​ടു​ക​യാ​യി​രു​ന്നു. ജോ​ണി പി​ന്നാ​ലെ റോ​ഡി ലേ​ക്കെ​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​റ​വൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewellery theftrime newsernakualm
News Summary - cheated the owner and stole three pavans from the jewellery
Next Story