Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊറിയയിൽ ജോലി വാഗ്ദാനം...

കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ

text_fields
bookmark_border
കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ
cancel

പെരുമ്പാവൂർ: സൗത്ത് കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അയ്യമ്പുഴ വളപ്പില വീട്ടിൽ മാർട്ടിനെയാണ് (44) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. താന്നിപ്പുഴ സ്വദേശികളായ രണ്ടുപേരിൽനിന്ന് 14 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

കൊറിയൻ തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞാണ് ഇയാളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത്. പ്രതിക്ക് കൊറിയയിൽ ജോലിയുണ്ടെന്നാണ് വിശ്വസിപ്പിച്ചത്. മാർട്ടിനെതിരെ വിവിധ സ്‌റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്.

ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.എ. സജീവ്, സി.പി.ഒമാരായ അഭിലാഷ്, ജിജുമോൻ, ജെയ്ജോ ആൻറണി, കെ.വി. ഷിജു തുടങ്ങിയവരാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatedoffering a job in Korea
News Summary - cheated by offering a job in Korea; arrested
Next Story