കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsമനു
പട്ടിമറ്റം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനുവിനെയാണ് (27) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കുറുപ്പംപടി, കാലടി, അങ്കമാലി, കോടനാട്, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഒക്ടോബറിൽ മൂവാറ്റുപുഴ വാഴപ്പിള്ളി, പുളിഞ്ചുവട് ഭാഗത്ത് മീൻ മാർക്കറ്റിന് സമീപത്തെ യൂസ്ഡ് ഗുഡ്സ് വെഹിക്കിൾ ഷോറൂമിൽ അതിക്രമിച്ചുകയറി വാഹനങ്ങളിൽനിന്നും ബാറ്ററികൾ മോഷ്ടിച്ചതിന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, സബ് ഇൻസ്പെക്ടർമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, അസി. സബ് ഇൻസ്പെക്ടർ എൻ.പി. അനിൽകുമാർ, സീനിയർ സി.പി.ഒ കെ.ജി. ജിനീഷ്, സി.പി.ഒ ധന്യ മുരളി എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

