ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊല്ലപ്പെട്ട രജനി, പ്രതി കൃഷ്ണദാസ്
ഒറ്റപ്പാലം: രാത്രിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അനങ്ങനടി കോതകുറുശ്ശി ഗാന്ധി നഗർ കിഴക്കേ പുരക്കൽ രജനി (38) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് കൃഷ്ണദാസിനെതിരെ (47) ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സി.ഐ എം. സുജിത്ത് കുറ്റപത്രം സമർപ്പിച്ചത്.
സെപ്റ്റംബർ 25ന് പുലർച്ചെ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ഉറങ്ങിക്കിടന്ന രജനിയെ മടവാൾ കൊണ്ട് വെട്ടിയ ശേഷം മറ്റൊരു മുറിയിൽ കിടാനുറങ്ങിയിരുന്ന മകൾ അനഘയെയും കൃഷ്ണദാസ് വെട്ടി.മറ്റുമക്കളായ അഭിനന്ദ് കൃഷ്ണയും അഭിരാം കൃഷ്ണയും വീടിനകത്തുണ്ടായിരുന്നു.
വീടിനകത്ത് നിന്ന് കുട്ടികളുടെ നിലവിളി ഉയർന്നതിനെ തുടർന്ന് തൊട്ടടുത്തായി താമസിച്ചിരുന്ന കൃഷ്ണദാസിന്‍റെ സഹോദരൻ മണികണ്ഠൻ ഓടിയെത്തിയപ്പോഴാണ് രജനിയെ മരിച്ചനിലയിലും അനഘക്ക് വെട്ടേറ്റനിലയിലും കണ്ടെത്തിയത്. നിർമാണ തൊഴിലാളിയാണ് കൃഷ്ണദാസ്. സംഭവം നടന്ന് 74ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 55 സാക്ഷികളുള്ള കേസിൽ 15 ഓളം രേഖകളും സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

